May 16, 2026

അഖില കേരള മാപ്പിളകലാ ശില്പശാല

0
Img 20240513 090621
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: മാപ്പിള കലാ കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് തനത് മാപ്പിളകലകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിന്റെ ഭാഗമായി ‘തനിമ 2024’ എന്നപേരിൽ മുട്ടിൽ പഞ്ചായത്ത് ഹാളിൽ വെച്ച് അഖില കേരള മാപ്പിളകലാ ശില്പശാല സംഘടിപ്പിച്ചു. ശില്പശാല ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പണി ഉദ്‌ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളിലായി ഡോ. കോയ കാപ്പാട് ‌(ദഫ് മുട്ട് ), നാസ്സർ മേച്ചേരി (മാപ്പിളപ്പാട്ട് ), കുഞ്ഞിമൊയ്തു ചാവക്കാട് (അറബന മുട്ട്), റഷീദ് മോങ്ങം (വട്ടപ്പാട്ട്), ഉമ്മർ മാവൂർ (ഒപ്പന) ക്ലസ്സെടുത്തു. നസ്രുദീൻ തങ്ങൾ എറണാകുളം, ഷഹീർ വടകര, മുസ്തഫ തണ്ണീർകോട്. ദാവൂദ് കണ്ണൂർ, റസാക്ക്, നജീബ്, ഹാരിസ് വെള്ളമുണ്ട, എന്നിവർ പ്രാക്ടിക്കൽ ക്ലസ്സെടുത്തു. കേരള ഫോക്‌ലോർ അവാർഡ് ജേതാവ് ഉമ്മർ മാവൂരിനെയും, ഹിപ്സ് മാസ്റ്ററെയും ആദരിച്ചു. സമാപന സമ്മേളനം ടി സിദ്ദിഖ് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ജ്യോതിഷ് കുമാർ, മുസ്തഫ മാസ്റ്റർ എന്നിവർ സംസാരിച്ചു. റംല വൈത്തിരി സ്വാഗതവും റീമ പപ്പൻ നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *