ഗോത്രവർഗ വിദ്യാർഥികളെ പൂർവവിദ്യാർഥികൾ ആദരിച്ചു
മീനങ്ങാടി: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറുമേനി ജയം നേടിയ മീനങ്ങാടി ജി.എച്ച്. എസ്. സ്കൂളിലെ വിദ്യാർഥികളെ ആദരിച്ച് പൂ ർവവിദ്യാർഥി കൂട്ടായ്‌മ. പരിമിത സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വിജയം നേടിയ 69 ഗോ ത്രവർഗ വിദ്യാർഥികൾക്കാണ് 1990, 1991, 1992 ബാച്ച് എസ്.എസ്.എൽ.സി. വിദ്യാർഥികൾ ആ ദരമൊരുക്കിയത്. പഠനസാമഗ്രികളും മധുരവും കൈമാറി. വിജയാഘോഷത്തിൻ്റെ ഭാഗമായി പാട്ടും നൃത്തവുമെല്ലാം അരങ്ങേറി. പൂർവവി ദ്യാർഥികളായ ശ്രീരാഗം ശശി, അനീസ്, ലത്തീഫ്, സജി ജോൺ, ഏലിയാസ് ആറ്റുകുടി എന്നിവർ നേതൃത്വം നൽകി.





Leave a Reply