‘ചില്ല’ സഹവാസക്യാമ്പ് സമാപിച്ചു
തോൽപ്പെട്ടി: തോൽപ്പെട്ടി ഗവ. ഹൈസ്കൂളിൽ ടി.ടി.കെ.എം ഐ.ടി.ഇയിലെ അധ്യാപക വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ചില്ല ‘സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമാപിച്ചു.
സമാപന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം എ.എൻ സുശീല അധ്യക്ഷത വഹിച്ചു. എച്ച്.എം ഹസീസ് പി , പി. ടി. എ പ്രസിഡന്റ് റഫീഖ് പാറക്കണ്ടി,ഡോ. പ്രമീള,അസീസ് കെ തുടങ്ങിയവർ സംസാരിച്ചു.
ഗോത്ര സമൂഹത്തിന്റെ നേർ ചിത്രവും നിലവിലെ വസ്തുതകളും അനാവരണം ചെയ്യുന്ന പഠനറിപ്പോർട്ടും പ്രശ്ന പരിഹാര സാദ്ധ്യതകളും ക്യാമ്പിനോടനുബന്ധിച്ചു അധ്യാപക വിദ്യാർത്ഥികൾ തെയ്യാറാക്കി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട ടീച്ചർ ട്രെയിനിങ് പരിശീലന സ്ഥാപനമാണ് ‘ടി.ടി.കെ.എം ഐ.ടി.ഇ. നൂറിൽ അധികം വിദ്യാർത്ഥികൾ ക്യാമ്പിൽ അഞ്ചു ദിവസങ്ങളിലായി പങ്കെടുത്തു.





Leave a Reply