June 16, 2024

പ്ലസ് ടു പാസ്സായ പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്ക് വടുവഞ്ചാൽ എച് എസിൽ ഓറിയന്റേഷൻ ക്യാമ്പ് മെയ് 18,19 തീയതികളിൽ 

0
Img 20240517 170544

കൽപ്പറ്റ: പ്ലസ് ടു പാസ്സായ പട്ടിക വർഗ്ഗവിഭാഗം വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് വേണ്ടി വടുവൻച്ചാൽ ഹയർ സെക്കന്ററി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന ഓറിയൻഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വടുവൻച്ചാൽ ഹയർ സെക്കന്ററി വിഭാഗം, എറണാകുളം ചൂണ്ടിയിലുള്ള ഭാരത് മാതാ കോളേജ് ഓഫ് കോമേഴ്‌സ് & ആർട്സിലെ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റ്, ആദിശക്തി സമ്മർ സ്കൂൾ എന്നിവർ സംയുക്തമായാണ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് താമസം ഭക്ഷണം എന്നീ സൗകര്യങ്ങളും ഒരുക്കുന്നതാണ്. വിവിധ കോഴ്സ് കളെ പരിചയപ്പെടുത്തുകയും, വിദ്യാഭ്യാസ രംഗത്തെ നൂതന സാധ്യതകളെ കുറിച്ചും മാറ്റങ്ങളെ കുറിച്ചും വിദഗ്ധരായ അധ്യാപകർ ക്ലാസുകൾ നയിക്കുന്നതുമാണ്.

ക്യാമ്പിന് ശേഷം ഡിഗ്രി പ്രൊഫഷണൽ പാര മെഡിക്കൽ കോഴ്സുകൾക്കും വിദ്യാർത്ഥികൾക്ക് താല്പര്യം ഉള്ള മറ്റു കോഴ്സുകൾക്കുള്ള പ്രവേശന നടപടികൾക്കായി ഒരു ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നതാണ്. പട്ടികവർഗ്ഗ വിഭാഗത്തിലെ അതി പിന്നോക്കം നിൽക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയ വിദ്യാർത്ഥികൾക്ക് പ്രവേശന നടപടിക്കും തുടർപഠനത്തിനുമുള്ള പ്രത്യേക സഹായങ്ങളും പിന്തുണയും നൽകുന്നതാണ്. ഈ വിദ്യാഭ്യാസ വർഷം മുതൽ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി (NEP) ഡിഗ്രി തലം മുതൽ സമഗ്രമായ പരിഷ്കാരങ്ങൾ നടക്കുന്നുണ്ട്. കോഴ്സുകളിലുള്ള പുതിയ പരിഷ്കാരത്തെക്കുറിച്ചുംഓറിയന്റേഷൻ ക്യാമ്പിൽ വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ വിവരങ്ങളും നൽകുന്നതാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *