ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കൽപ്പറ്റ: ഗുണ്ടകൾക്കും സാമൂഹ്യ വിരുദ്ധർക്കും ലഹരി മാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യൽ ഡ്രൈവിൽ വാറണ്ട് കേസിൽ പ്രതികളായ 27 പേർക്കെതിരെ അറസ്റ്റ് ഉൾപ്പെടെ നിയമനടപടികൾ സ്വീകരിച്ചു. 69 പേരെ കരുതൽ തടങ്കലിൽ വയ്ക്കുകയും മൂന്ന് പേർക്കെതിരെ നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് ആക്ട് പ്രകാരവും കേസെടുത്തു. വരും ദിവസങ്ങളിലും തുടരും. 2024 മെയ് 15 മുതൽ ജില്ലയിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ ആകെ 150 പേർക്കെതിരെ നടപടികൾ സ്വീകരിച്ചു. (കരുതൽ തടങ്കൽ -96, വാറന്റ് 54).





Leave a Reply