May 16, 2026

കാപ്പ ചുമത്തി നാട് കടത്തി

0
Img 20240518 211349
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ബത്തേരി,പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാൻ റോഷനെ(23)യാണ് നാട് കടത്തിയത്. ആറു മാസത്തേക്കാണ് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്ക്. വയനാട് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാര്‍ക്ക് മയക്കുമരുന്ന്, കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടെ ബത്തേരി സ്‌റ്റേഷനില്‍ ആറും നൂല്‍പ്പുഴ സ്‌റ്റേഷനില്‍ ഒന്നും കേസുകള്‍ നിലവിലുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *