സി സി ഹരിദാസിനെ അനുസ്മരിച്ചു
പുൽപ്പള്ളി: സോഷ്യലിസ്റ്റുകളുടെ ഐക്യം സ്വപ്നംകണ്ട നേതാവായിരുന്നു സി.സി. ഹരിദാസെന്ന് സമത വിചാരകേന്ദ്രം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം അനുസ്മരിച്ചു.
ജില്ലാ പ്രസിഡന്റ് വി.ടി. തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. വസന്തകുമാർ, ഉണ്ണി മൊടക്കല്ലൂർ, ഇ.എ. ശങ്കരൻ, പി.എൻ. ശിവൻ, ബേബി സുകുമാരൻ, വിജയൻ തോമ്പ്രാൻകുടി, എം.ടി. കരുണാകരൻ, കെ.സി. ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply