May 16, 2026

ഓപ്പറേഷൻ ആഗ്: ക്വട്ടേഷൻ സംഘത്തെ പൊക്കി വൈത്തിരി പോലീസ്

0
Img 20240519 205425
By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി: ഓപ്പറേഷൻ ആഗിന്റെ ഭാഗമായുള്ള വയനാട് പോലീസിന്റെ പരിശോധനയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ എറണാകുളം സ്വദേശികളായ യുവാക്കളെ വൈത്തിരി പോലീസ് ഞായറാഴ്ച പുലർച്ചെ പിടികൂടി. മുളന്തുരുത്തി, ഏലിയാട്ടേൽ വീട്ടിൽ, ജിത്തു ഷാജി(26), ചോറ്റാനിക്കര, വാഴപ്പറമ്പിൽ വീട്ടിൽ അലൻ ആന്റണി (19), പറവൂർ, കോരണിപ്പറമ്പിൽ വീട്ടിൽ, ജിതിൻ സോമൻ (20), ആലുവ, അമ്പാട്ടിൽ വീട്ടിൽ രോഹിത് രവി (20) എന്നിവരെയാണ് പുലർച്ചെ രണ്ടര മണിയോട് സംശയസ്‌പദമായ സാഹചര്യത്തിൽ ലക്കിടി സ്‌കൂളിന് സമീപം വച്ച് പിടികൂടിയത്.

ഇവരിൽ ജിത്തു ഷാജി കൊലപാതകം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലും അലൻ ആന്റണി, ജിതിൻ സോമൻ എന്നിവർ മോഷണക്കേസുകളുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും പ്രതികളാണ്. സ്ഥിരം കുറ്റവാളികളായ ഇവർ ഒന്നിച്ച് കവർച്ചയോ മോഷണമോ നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് വന്നതാണെന്ന് ബോധ്യത്താൽ ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. എസ്.ഐ മാരായ പി.വി പ്രശോബ്, എൻ.കെ മണി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുരേഷ്, വിനീഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *