യുപിയായി ഉയർത്തുന്നതിൽ നൂറ്റാണ്ടുകളുടെ പഴക്കവും പ്രതീക്ഷയും
പള്ളിക്കൽ: ജി എൽ പി എസ് പള്ളിക്കൽ, കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരു നാടുമുഴുവൻ യുപി ആയി ഉയർത്തുമെന്ന പ്രതീക്ഷയിലാണ് ഈ വിദ്യാലയം. 425 ഓളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ ഈ വർഷം 84 കുട്ടികളാണ് പ്രമോഷൻ വഴി പുറത്തുപോയത്.രണ്ടര കിലോമീറ്റർ പരിധിയിൽ ഒരു യുപി സ്കൂൾ ഇല്ലാതിരിക്കെ.യുപിയായി ഉയർത്തുവാനുള്ളപരിശ്രമത്തിന് മുട്ടുവാനിനി വാതിലുകളില്ല. അവസാനം ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിദ്യാലയ അധികൃതർ.1965 വരെ ഈ വിദ്യാലയം അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു.
ക്ലാസിന്റെ അപാര്യാപ്തത മൂലം നാലാം ക്ലാസായി ചുരുങ്ങി. പിന്നീട് ഭൗതിക സൗകര്യങ്ങൾ ഏറെ ഉണ്ടായിട്ടും ഈ അവഗണന തുടരുന്നു. അവഗണന അവസാനിപ്പിച്ച് യു പി യായി അപ്ഗ്രേഡ് ചെയ്യണമെന്ന് പൂർവ്വ വിദ്യാർത്ഥി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു പൂർവ്വിദ്യാർത്ഥി ചെയർമാർ അലി ബ്രാൻൻ്റെ അധ്യക്ഷതയിൽ യോഗം ഇടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ അബ്ദുൽ റഊഫ് സ്വാഗതവും സി എച്ച് റഫീക്ക് നന്ദിയും രേഖപ്പെടുത്തി.





Leave a Reply