June 16, 2026

കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതി നേതൃത്വ സംഗമവും രൂപത തിരഞ്ഞെടുപ്പും ഇന്ന്

0
Img 20240523 092049
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത സമിതി നേതൃത്വ സംഗമവും രൂപത തിരഞ്ഞെടുപ്പും ഇന്ന് പനമരം സെന്റ് ജൂഡ് പള്ളി ഹാളിൽ വെച്ച് നടക്കും. രൂപത പ്രസിഡന്റ് സാജു കൊല്ലപ്പള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മാനന്തവാടി രൂപത സഹായ മെത്രാൻ അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കും. വിവിധ ഫൊറോനകളിലെ പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ, ഖജാൻജിമാർ എന്നിവരും വിവിധ യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രൂപതാ പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കുമെന്ന് രൂപത ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ പുരക്കൽ, ജാൺസൺ തൊഴ്ത്തുങ്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഗ്ലാഡിസ് ചെറിയാൻ, രൂപത ഡയറക്ട‌ർ ഫാ. ജോബി മുക്കാട്ടുങ്കൽ എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *