ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചു
മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റി 32 ഡിവിഷനിലെ കട്ടിയാങ്കൽ റീന ബാബു ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
5 വർഷത്തോളമായി ഗുരുതരമായ കിഡ്നി സംബന്ധമായ രോഗത്താൽ ചികിത്സയിലാണ്. വായ്പയെടുത്തും, ബന്ധുകളുടെ സഹായത്താലുമാണ് ഇതുവരെ ചികിത്സ നടത്തിയത്. അടിയന്തിരമായി ശസ്ത്രക്രിയക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ.ഏകദേശം 2 ലക്ഷം രൂപ ശസ്ത്രക്രിയക്കും തുടർചികിത്സക്കും ആവശ്യമാണ്.
ഈ നിർധന കുടുംബത്തെ സഹായിക്കുന്നതിനായി ജനപ്രതിനിധികളെ രക്ഷാധികാരികളാക്കി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. മായാ ബാബു കെ എസ്, Ac No: 110 136708140, കാനറ ബാങ്ക് ,മാനന്തവാടി ശാഖ, IFSC CNRBOOOO248, MICR 670015202, GPAY 9562061135 വാർത്ത സമേമളനത്തിൽ ലേഖ രാജീവൻ, എ വി മാത്യു, ജെയിംസ് വർഗീസ്, എ രാജീവ് എന്നിവർ സംബന്ധിച്ചു





Leave a Reply