കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ: കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻണ്ട് ചെയ്തു
മാനന്തവാടി: ബാവലി എക്സൈസ് ചെക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പുല്ലാനിക്കാട്ടിൽ ഷഫീഖ് പി (36) ആണ് 300 ഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത്. നിരവധി കഞ്ചാവ് കേസിലെ പ്രതിയാണ് ഇയാൾ. കർണാടകത്തിലെ ബൈരകുപ്പയിൽ നിന്ന് വാങ്ങി കെഎസ്ആർടിസി ബസ്സിൽ മേപ്പാടി ഭാഗത്ത് ചില്ലറ വില്പന നടത്തുവാൻ ആയിരുന്നു പ്രതി ഈ കഞ്ചാവ് കടത്തി കൊണ്ടുവന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത് എയുടെ നേതൃതത്തിൽ ബാവലി എക്സൈസ് ചെക്ക് പോസ്റ്റ് ടീമുമായി സംയുക്തമായി നടത്തിയ പരിശോധനയിൽ എക്സൈസ് ടീമിൽ പ്രിവൻ്റീവ് ഓഫീസർമാരായ ജോണി. കെ, ജിനോഷ് .പി .ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സജീവ്. ഒ, സോമൻ .എം. എക്സൈസ് ഡ്രൈവർ ഷിംജിത്ത് എന്നിവർ പങ്കെടുത്തു.





Leave a Reply