May 6, 2026

ഓപ്പറേഷന്‍ ‘ഡി ഹണ്ട്’: വീണ്ടും വയനാട് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട

0
Img 20240524 203249
By ന്യൂസ് വയനാട് ബ്യൂറോ

– സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോ കഞ്ചാവ് പിടിച്ചെടുത്തു

– രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 2.140 കിലോ കഞ്ചാവ് പുല്‍പ്പള്ളി പോലീസ് പിടിച്ചെടുത്തു. രണ്ട് മലപ്പുറം സ്വദേശികളെ അറസ്റ്റ്് ചെയ്തു. പെരിക്കല്ലൂര്‍ ഭാഗത്ത് നടത്തിയ പട്രോളിങ്ങിനിടെയാണ് കഞ്ചാവുമായി യുവാക്കള്‍ പിടിയിലായത്. അരീക്കോട്, കാവുംപുറത്ത് വീട്ടില്‍ ഷൈന്‍ എബ്രഹാം(31), എടക്കാപറമ്പില്‍, പുളിക്കാപറമ്പില്‍ വീട്ടില്‍ അജീഷ്(44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അജീഷ് ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് പിടികൂടുകയായിരുന്നു.

വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. പെരിക്കല്ലൂര്‍ കടവ് ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ വരുകയായിരുന്ന ഇവരെ പരിശോധനയുടെ ഭാഗമായി പോലീസ് കൈ കാണിച്ച് നിര്‍ത്തി. സ്‌കൂട്ടര്‍ നിര്‍ത്തിയയുടനെ പിറകിലിരുന്ന അജീഷ് ഇറങ്ങിയോടി. സംശയം തോന്നി പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂട്ടറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്്. അജീഷിനെ വെള്ളിയാഴ്ച രാവിലെ പോലീസ് പിടികൂടി. സംസ്ഥാനത്ത് വില്‍പന നടത്തുന്നതിനായി കര്‍ണാടകയിലെ ബൈരകുപ്പയില്‍ നിന്നാണ് ഇവര്‍ വാങ്ങിയത്. എസ്.ഐ എച്ച്. ഷാജഹാന്‍, എസ്.സി.പി.ഒ കെ.കെ. അജീഷ്, സി.പി.ഒമാരായ കെ.കെ. അജീഷ്, തോമസ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.

ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി മെയ് 14 മുതല്‍ തുടരുന്ന കേരള പോലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇതുവരെ 702 പേരെ പരിശോധിച്ചു. 91 കേസുകളിലായി 92 പേരെ പിടികൂടി. 7.185 ഗ്രാം എം.ഡി.എം.എയും, 2.576 കിലോ ഗ്രാം കഞ്ചാവും, 5.04 ഗ്രാം കറുപ്പും, 81 കഞ്ചാവ് നിറച്ച സിഗരറ്റുമാണ് ഇതുവരെ പിടിച്ചെടുത്തിട്ടുള്ളത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *