കേരള കോണ്‍ഗ്രസ്-ബി പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും സമാപിച്ചു
കല്‍പ്പറ്റ: കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം മനുഷ്യ സൗഹൃദമായി ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്തിക്കു നിവേദനം നല്‍കുന്നതിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്-ബി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനജാഥയും ഒപ്പുശേഖരണവും സമാപിച്ചു. സമാപനയോഗം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ലിജോ ജോണ്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു അധ്യക്ഷത വഹിച്ചു.
എല്‍ഡിഎഫ് അനുകൂല കര്‍ഷക സംഘടനാ നേതാക്കളായ ഡോ.അമ്പി ചിറയില്‍, വി.പി. വര്‍ക്കി, എന്‍.ഒ. ദേവസി, റെജി ഓലിക്കരോട്ട്, കേരള കോണ്‍ഗ്രസ്-ബി മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.ബി. പീറ്റര്‍, വിനോദ് ഐസക്, എന്‍.സി. രാധാകൃഷ്ണന്‍, എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം വെള്ളച്ചാലില്‍ പോളിന്റെ മകള്‍ സോനയ്ക്ക് പഠനാവശ്യത്തിനു സാമ്പത്തിക സഹായം നല്‍കി. നിവേദനം മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ മുഖേനയാണ് കേന്ദ്ര മന്ത്രിക്കു നല്‍കുകയെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു.





Leave a Reply