June 16, 2024

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു: അപകടകരമായ മരങ്ങള്‍, ശാഖകള്‍ മുറിച്ച് മാറ്റണം

0
Img 20240525 132547

കൽപ്പറ്റ: മഴക്കാല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് 04936-260423 നമ്പറില്‍ ബന്ധപ്പെടാമെന്നും ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായുള്ള മരങ്ങള്‍, ശാഖകള്‍ അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചു മാറ്റണമെന്നും സെക്രട്ടറി അറിയിച്ചു. മരം, മരച്ചില്ലകള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ഉടമസ്ഥര്‍ക്കും സ്ഥാപനത്തിനും ആയിരിക്കും. സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്ത തേക്ക്,വീട്ടി, സംരക്ഷിത മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍, ഉത്തരവുകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *