കേരളത്തെ മദ്യപ്രളയത്തിൽ മുക്കരുത്: പ്രൊ ലൈഫ്
കൊച്ചി: മനുഷ്യ ജീവന്റെ സംരക്ഷണത്തിനു വിരുദ്ധമായ സംസ്ഥാന സർക്കാരിന്റെ മദ്യനയം കേരളത്തെ മദ്യപ്രളയത്തിൽ മുക്കുവാനിടയാക്കുമെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലെറ്റ്. വർഷങ്ങളായി നടപ്പാക്കിവരുന്ന മാസത്തിന്റെ ആദ്യദിനത്തിലെ “ഡ്രൈ ഡേ” സംവിധാനം എടുത്തു കളയാനുള്ള ശുപാർശ പുനഃപരിശോധിക്കണമെന്നും അപ്പസ്താലേറ്റ് സാബു ജോസ് ആവശ്യപ്പെട്ടു.
മദ്യലഭ്യത കുറച്ചുകൊണ്ട് ലഹരിവിമുക്ത സംസ്ഥാനം സൃഷ്ടിക്കുമെന്ന് ഉറപ്പുനൽകി അധികാരത്തിലെത്തിയവർ മദ്യവിതരണം വ്യാപകമാക്കുവാനെന്ന് സംശയം ജനിപ്പിക്കുന്നവിധം ഐ ടി പാർക്കുകളിലും ടുറിസം കേന്ദ്രങ്ങളിലും വിപണന സംവിധാനം ഏർപ്പെടുത്തുന്നതും ജനക്ഷേമ ലക്ഷ്യമാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.





Leave a Reply