19.79 ഗ്രാം എം.ഡി.എം.എ പിടികൂടി: സ്വത്ത് കണ്ട്കെട്ടും
മേപ്പാടി: യുവാവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പിടികൂടിയ പ്രതികളിലൊരാളായ മലപ്പുറം, തിരൂർ, പൂക്കയിൽ പുഴക്കൽ വീട്ടിൽ മുഹമ്മദ് റാഷിദ് (29) ൽ നിന്നാണ് 19.79 ഗ്രാം എം.ഡി. എം.എ പിടികൂടിയത്. മറ്റു പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നതിന് മേപ്പാടിയിൽ നിന്നും മുട്ടിൽ ഭാഗത്തേക്ക് പോകും വഴി തൃക്കൈപ്പറ്റ വച്ച് ഇയാൾ പരിഭ്രമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പോക്കറ്റിൽ നിന്നും എം.ഡി.എം.എ കണ്ടെടുക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിൽ ഇയാൾ മയക്കുമരുന്ന് വിൽപ്പനയിലൂടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി വന്നിരുന്നു. ഈ അന്വേഷണത്തിൽ, ഇയാളുടെ പേരിലുള്ള കെ.എൽ 55 എച്ച് 0064 നമ്പർ മോട്ടോർ സൈക്കിൾ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി. തുടർന്ന് വാഹനം കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇപ്രകാരം കൂടുതൽ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അപ്രകാരം സമ്പാദിച്ച മുഴുവൻ സ്വത്തും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അകൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവും. സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എ. എസ് പ്രശാന്ത് കുമാർ, ഷംനാസ് , താഹിർ എന്നിവരും റിപ്പോർട്ട് സമർപ്പണത്തിന്റെ ഭാഗമായിരുന്നു





Leave a Reply