May 15, 2026

ബെന്നിയുടെ വീട്ടില്‍ പി.കെ. ജയലക്ഷ്മി സന്ദര്‍ശനം നടത്തി

0
Img 20240526 202413
By ന്യൂസ് വയനാട് ബ്യൂറോ

നടവയല്‍: കൃഷിയിടത്തില്‍ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച പുലയംപറമ്പില്‍ ബെന്നിയുടെ വീട് മുന്‍ മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ പി.കെ. ജയലക്ഷ്മി സന്ദര്‍ശിച്ചു. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ചിന്നമ്മ ജോസ്, വാര്‍ഡ് അംഹം ഷീമ മാനുവല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തങ്കച്ചന്‍ മുണ്ടത്താനം, ടോമി ചേന്നാട്ട്, ബേബി തുരുത്തിയില്‍, ഇ.വി. സജി, ജോമോന്‍ ഇരട്ടമുണ്ടയ്ക്കല്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ബെന്നിയുടെ കുടുംബാംഗങ്ങളെ ജയലക്ഷ്മി ആശ്വസിപ്പിച്ചു. കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *