മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവ് പിടിയിൽ
വൈത്തിരി: നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു മുങ്ങിയ യുവാവിനെ വൈത്തിരി പോലീസ് പിടികൂടി. കോഴിക്കോട് നടക്കാവ് നാലുകുടി പറമ്പ് വീട്ടിൽ എൻ.പി മുഹമ്മദ് സുഹൈൽ (23)നെയാണ് വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ പി വി പ്രഷോബിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 2024 മെയ് 22ന് ഉച്ചയോടെ വൈത്തിരി അജന്താ സ്റ്റുഡിയോ യുടെ മുൻവശം നിർത്തിയിട്ടിരുന്ന ഓട്ടോയിൽ നിന്ന് പ്രതി മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.
അന്വേഷണത്തിനിടെ 2024 മെയ് 26 ഞായറാഴ്ച ഇയാൾ പിടിയിലാവുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ എൻ.കെ മണി, എച്ച് അഷ്‌റഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷാലു ഫ്രാൻസിസ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.





Leave a Reply