May 6, 2026

ഡോ.സരിൽ വർഗീസ് പിഎച്ച്‌ഡി കരസ്ഥമാക്കി

0
img_20240528_135159
By ന്യൂസ് വയനാട് ബ്യൂറോ

നീലഗിരി: കോഴിക്കോട് സർവകലാശാലയിൽ നിന്നും കായിക വിഭാഗത്തിൽ നീലഗിരി കോളേജ് കായിക വിഭാഗം മേധാവി ഡോ.സരിൽ വർഗീസ് പി എച്ച് ഡി കരസ്ഥമാക്കി. നീലഗിരി ജില്ലയിലെ സ്കൂ‌ൾ കുട്ടികളുടെ പ്രായത്തിലും ലിംഗഭേദത്തിലും ഉള്ള ശാരീരിക ക്ഷമതയുടെ വ്യതിയാനങ്ങളുടെ ക്രോസ് സെക്ഷണൽ വിശകലനം, പോസ്റ്റർ അനാലിസീസ് തുടങ്ങിയ വിഷയത്തലാണ് ഗവേഷണം പൂർത്തിയാക്കിയത്. നീലഗിരി ജില്ലയിലെ സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികളിൽ തമിഴ്‌നാട് സ്പോർട്ട്സ് ഡവലമെൻ്റ് അതോററ്റിയുടെ ജില്ലാ ഓഫീസിന്റെ സഹകരണത്തോടെയാണ് ഡാറ്റ കലക്ഷൻ പൂർത്തീകരിച്ചത്. കുട്ടികളിൽ കായിക ക്ഷമത പരിശോധിച്ച് മാനസീകവും, ശാരീരകവുമായ വളർച്ച ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കാലിക്കറ്റ് സർവ്വകലശാല ഡയറക്ട‌ർ ഡോ.കെ.പി. മനോജിന്റെ കീഴിൽ ഗവേഷണം ആരംഭിച്ചത്. ഹയർ സെക്കണ്ടറി വിദ്യാഭ്യാസം എരുമാട് ഗവ. സ്‌കൂളിൽ പൂർത്തീകരിച്ച സരിൽ ബിരുദവും ബിരുദാനന്ത ബിരുദവും, എം.എഫിൽ. കോഴിക്കോട് സർവ്വകലശാലയിൽ നിന്നുമാണ് പൂർത്തീകരിച്ചത്. ഷിറ്റോറിയ കാരാട്ടയിൽ നിന്നും ഫസ്റ്റ് ഡാൻ ബ്ലാക്ക് ബെൽറ്റ്, തമിഴ്‌നാട് സ്കൂൾ യൂണിവേഴ്സ്റ്റി ഫുട്ബോൾ മത്സരത്തിൽ അംഗവുമായിരുന്നു, ഗവേഷണ പ്രബന്ധം തമിഴ്‌നാട് കായിക മന്ത്രിക്ക് കൈമാറുമെന്നും അദ്ധേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *