June 10, 2026

മരം റോഡിലേക്ക് കടപുഴകി വീണു

0
Img 20240528 195730
By ന്യൂസ് വയനാട് ബ്യൂറോ

കാട്ടിക്കുളം: തോൽപ്പെട്ടി ഫോറെസ്റ്റ് സ്റ്റേഷനു സമീപം കാട്ടിക്കുളം -കുട്ട റോ ഡിലാണ് വൻ മരം ആളുകൾ നോക്കി നിൽക്കെ കടപുഴകി വീണത്. മരം ചെറുതായി ചാഞ്ഞ് തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട തിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിക്കുക യായിരുന്നു. ഉടൻ തന്നെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റെയിഞ്ച് ഓഫീസർ എൻ.എൻ ഉണ്ണി മാറുന്നവാടി അഗ്ന‌ി രക്ഷാ സേനയെ അറിയിച്ചു. തക്കസമയത്ത് സേനാംഗങ്ങൾ സ്ഥലത്തെത്തുകയും ചെയ്തു‌. എന്നാൽ മുറിക്കുന്നതിന് മുൻപ് തന്നെ അടിഭാഗം പൊള്ളയായിരുന്ന മരം റോഡിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. അപകട സാധ്യത മുൻനിർത്തി വനപാല കരുടേയും, നാട്ടുകാരുടേയും നേതൃത്വത്തിൽ ഗതാഗതം നിർത്തിവെക്കുകയും, കെ എസ് ഇ ബി യിൽ വിവരം അറിയിച്ച് വൈദ്യുതി വിതരണം വിച്ഛേദിക്കുകയും ചെയ്‌തതിനാൽ വൻ അപകടമാണ് ഒഴിവായത്. തുടർന്ന് അസി. സ്റ്റേഷൻ ഓഫീസർ എം രാജന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേന മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *