മോണ്ടിസോറി, പ്രീപ്രൈമറി ടീച്ചര്‍ ട്രൈനിങ്ങിന് അപേക്ഷിക്കാം
മുട്ടില്‍: മോണ്ടിസോറി, പ്രീപ്രൈമറി ടീച്ചര്‍ ട്രൈനിങ്ങിന് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മിലീസ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പാസായ യുവതികള്‍ക്കാണ് അപേക്ഷിക്കാനാവുക. ഇന്റര്‍നാഷണല്‍ മോണ്ടിസോറി സിലബസ് ഫോളോ ചെയ്യുന്ന സെന്ററില്‍ നിന്ന് മോണ്ടിസോറി, പ്രീപ്രൈമറി ട്രെയിനിങ്ങിനൊപ്പം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും പരിശീലനം നല്‍കും. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 20 ശതമാനം സീറ്റുകളില്‍ സംവരണമുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9567897151, 7012724181 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.





Leave a Reply