July 9, 2026

മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

0
Img 20240529 173942
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും വ്യാപാര ഭവനിൽ വെച്ച് നടത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ കെ വാസുദേവൻ സമ്മേളനം ഉദ്ഘാടനം ചെയ്‌തു മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും മൊമെന്റൊ നൽകി ആദരിച്ചു. ജില്ലാ ജഡ്‌ജ് പി.ടി. പ്രകാശൻ വ്യാപാരികൾക്കായി നിയമ വിജ്ഞാന ക്ലാസെടുത്തു.

മർച്ചന്റ്സ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മരണാനന്തര സഹായ പദ്ധതി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 2024-26 വർഷത്തേക്കുള്ള ഭാരവാഹികളുടെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്‌ത 446 വോട്ടിൽ എതിർ സ്ഥാനാർത്ഥി സി എസ് ലത്തീഫിനേക്കാൾ 341 വോട്ട് നേടി കെ ഉസ്‌മാൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറിയായി പി വി മഹേഷ്, ട്രഷററായി എൻ പി ഷിബി എന്നിവരെയും, എം വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, കെഎക്‌സ് ജോർജ്, സി കെ സുജിത്ത് (വൈസ് പ്രസിഡണ്ടുമാർ) കെ ഷാനു, ഇ എ നാസർ, ജോൺസൺ, ജോൺ, എം കെ ശിഹാബുദ്ദീൻ എം ബഷീർ (സെക്രട്ടറിമാർ) എന്നിവരെയും തെരഞ്ഞെടുത്തു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *