പൊഴുതന പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
പിണങ്ങോട്: വിദ്യാലയ മുറ്റത്തേക്ക് കാലെടുത്ത് വെക്കുന്ന നവാഗതരായ കുരുന്നുകൾ സമൂഹത്തിൽ സന്തോഷം മാത്രം പ്രദാനം ചെയ്യുന്ന ചിത്രശലഭങ്ങലാണ് – കുമാരി അനസ് റോസ്ന സ്റ്റെഫി പൊഴുതന ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം പിണങ്ങോട് ഗവ. യു പി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. പി.ടി.എ പ്രസിഡണ്ട് കെ. ജെറീഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശീമതി സുധ അനിൽ വികസന കാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സൺ ശ്രീമതി സുബൈദ പരീദ് വാർഡ് മെമ്പർമാരായ സി. മമ്മി, ജോസ്, ജാസർ പാലക്കൽ, പി.ടി.എ വൈസ് പ്രസിഡണ്ട് സനൽ, എം.പി.ടി എ പ്രസിഡണ്ട് സറീന ഹാരിസ്, പി.ടി.എ അംഗങ്ങളായ ഫൈസൽ, ഗോവിന്ദൻ, ജംഷീർബാവ തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മീരമ്മ എം.ബി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഷ്റഫ് കെ നന്ദിയും പറഞ്ഞു.





Leave a Reply