പ്രവേശനോത്സവം; സെൽഫി കോർണർ ശ്രദ്ധേയമായി
വെള്ളമുണ്ട: പുളിഞ്ഞാൽ ഗവ. സ്കൂളിൽ പ്രവേശനോത്സവത്തോടനുമ്പന്ധിച്ച് ക്രമീകരിച്ച സെൽഫി കോർണർ നവാഗതരായ കുരുന്നുകൾക്ക് വ്യത്യസ്ത അനുഭവം സമ്മാനിച്ചു. പ്രവേശനോത്സവവും സെൽഫി കോർണറും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി. ടി. എ പ്രസിഡന്റ് സി. പി ജബ്ബാർ അധ്യക്ഷത വഹിച്ചു. എസ്.ഐ സാദിർ തലപ്പുഴ മുഖ്യസന്ദേശം നൽകി. ഹെഡ്മിസ്ട്രെസ് ഉഷകുമാരി പി.കെ, സാജിദ് എ, ഫിലിപ്പ് കെ, ജെസ്‌ന കെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply