രാഹുൽ ഗാന്ധിയുടെ വിജയം; യു ഡി എഫ് ആഹ്ലാദ തിമിർപ്പിൽ
കല്പറ്റ: രാഹുൽ ഗാന്ധിയുടെ വിജയത്തിൽ യു ഡി എഫ് വോട്ടർമാർക്ക് അഭിവാദ്യങ്ങൾ നേർന്നു കൊണ്ട് കൽപ്പറ്റ ടൗണിൽ പ്രകടനവും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളം ഉദ്ഘാടനം ചെയ്തു സംസാരിച്ച് യുഡിഎഫ് പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ ജനറൽ കൺവീനർ എ പി അനിൽകുമാർ എംഎൽഎ. രാഹുലിനെതിരെ ഇടതുപക്ഷവും ബിജെപിയും നടത്തിയ പ്രചരണങ്ങളെ അതിജീവിച്ച് രാഹുൽ ഗാന്ധി വിജയിപ്പിക്കാൻ കൂടെ നിന്ന വോട്ടർമാർക്കും എല്ലാ ജനവിഭാഗങ്ങൾക്കും അദ്ദേഹം പൊതുസമ്മേളനത്തിൽ നന്ദി പറഞ്ഞു.
നിയോജകമണ്ഡലം ചെയർമാൻ ടി ഹംസ അധ്യക്ഷൻ വഹിച്ച യോഗത്തിൽ എംഎൽഎ, കെ കെ അഹമ്മദാജി, എൻ ഡി അപ്പച്ചൻ, പി പി ആലി, റസാഖ് കൽപ്പറ്റ, ബി സുരേഷ് ബാബു, പോൾസൺ കൂവക്കൽ, ഹാരിസ് കണ്ടിയൻ, സി മൊയ്തീൻകുട്ടി, ഓ വി അപ്പച്ചൻ, പി കെ അബ്ദുറഹിമാൻ, സി ജെ പ്രസാദ്, എം പി നവാസ്, വിജയമ്മ ടീച്ചർ, ഗിരീഷ് കൽപ്പറ്റ, മുസ്തഫ ഹർഷൽ കൊന്നോടൻ, തുടങ്ങിയവർ പങ്കെടുത്തു.





Leave a Reply