June 20, 2026

ജൂൺ അഞ്ച് – ലോക പരിസ്ഥിതി ദിനം; വൃക്ഷത്തൈകൾ നട്ട് ഡിവൈഎഫ്ഐ 

0
Img 20240605 Wa01782
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു. യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘ഹരിത ഭാവിയിലേക്കുള്ള യാത്ര’ എന്ന മുദ്രാവാക്യം ഉയർത്തി റോഡരികിൽ വൃക്ഷത്തൈകൾ വെച്ച് പിടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം അമ്പലവയൽ കുപ്പമുടി യൂണിറ്റിൽ റോഡരികിൽ വൃക്ഷത്തൈകൾ നട്ട് ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു.

 

മീനങ്ങാടി ബ്ലോക്ക് പ്രസിഡണ്ട് ജിഷ്ണു ജനാർദ്ദനൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, മീനങ്ങാടി ബ്ലോക്ക് സെക്രട്ടറി ടി പി ഋതുശോഭ്, ഷാഹിദ് പി എസ്, എ രാജൻ, ജമാൽ, ഷിഹാദ്, നിബിൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *