June 20, 2026

അനധികൃത മദ്യ വില്പന, പേരിയ സ്വദേശിയായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0
Img 20240605 Wa03632
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: എക്സൈസ് നടത്തിയ പരിശോധനയിൽ അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വില്പന നടത്തിയ കുറ്റത്തിന് ഓട്ടോ ഡ്രൈവറായ ജിനു കെ. സി (34) എന്നയാളെ മാനന്തവാടി പേരിയ ഭാഗത്ത് വെച്ച് അറസ്റ്റ് ചെയ്തു. പുതുശേരി വീട്ടിൽ ചന്തുവിന്റെ മകനാണ് ജിനു. ഇയാളുടെ പക്കൽ നിന്നും 3 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും, മദ്യം വില്പന നടത്തിയ വകയിൽ കിട്ടിയ 4800 രൂപയും കണ്ടെടുത്തു.

 

കഴിഞ്ഞ വർഷം മാർച്ചിൽ മാനന്തവാടി എക്സൈസ് സർക്കിൾ ഇയാളെ 12 ലിറ്റർ മദ്യം ഓട്ടോയിൽ കടത്തി കൊണ്ടുവന്ന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് KL 72 A 6948 എന്ന ഓട്ടോ സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയായിരുന്നു പ്രിവൻ്റീവ് ഓഫീസർ ജിനോഷിൻ്റെ നേത്വതത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ ജോണി. കെ , പ്രിവൻ്റീവ് ഓഫീസർ എ.സി ചന്ദ്രൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് റ്റി.ജി ,സനുപ് കെ.എസ് എന്നിവർ പങ്കെടുത്തു. മാനന്തവാടി JFCM കോടതി ഒന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *