May 15, 2026

മുത്തങ്ങയിൽ നടത്തിയ വാഹന പരിശോധനയിൽ 1.030 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി 

0
20240606 112656
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മുത്തങ്ങഎക്സൈസ് ഇൻസ്പെക്ടർ ജി.എം. മനോജ്കുമാറും സംഘവും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരു – കോഴിക്കോട് കെ എസ് ആർടിസി ബസിൽ നിന്ന് 1.030 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.കോഴിക്കോട് ഫറോക്ക് പെരുമുഖം കല്ലംപാറ സ്വദേശി പാണാർകണ്ടി വീട്ടിൽ കെ.പി.അബിൻ (21) ആണ് അറസ്റ്റിലായത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫിസർ കെ.എം.ലത്തീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.സുരേഷ്, ആർ.ഡി.ബാബു എന്നിവർ പങ്കെടുത്തു. പ്രതിയെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റെയിഞ്ച് ഓഫിസിന് കൈമാറി. കഞ്ചാവു കടത്തു സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധന തുടരുന്നതാണെന്നും എക്സൈസ് അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *