May 15, 2026

ബത്തേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 

0
20240606 115345
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ദൊട്ടപ്പന്‍ കുളത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് ഓട്ടോറിക്ഷ, ബൈക്ക്, കാര്‍ എന്നിവകളില്‍ ഇടിച്ച ശേഷം മതിലിനും, വൈദ്യുതി പോസ്റ്റിനും ഇടിച്ചു നിന്നു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗര്‍ഭിണിയേയും കൊണ്ട് പോകുകയായിരുന്ന 108 ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.ആംബുലന്‍സ് ഡ്രൈവര്‍, നെഴ്‌സ്, ഗര്‍ഭിണിയായ യുവതി, കൂട്ടിരിപ്പുകാര്‍ എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇവരെല്ലാം നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനങ്ങളിലുള്ള പരുക്കേറ്റവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ടെത്തിയ ബൈക്കിനെ വെട്ടിക്കുന്നതിനിടയിലാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടതെന്നും പറയുന്നുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *