November 8, 2026

ഭൂ പതിവ് ഭേദഗതി നിയമം: പശ്ചിമഘട്ട സംരക്ഷണ സമിതി പ്രക്ഷോഭം സംഘടിപ്പിക്കും

0
Img 20240607 Wa00932
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെ പരിസ്ഥിതി, പുരോഗമന, മനുഷ്യാവകാശ സംഘടനകളുടെ സഹകരണത്തോടെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പശ്ചിമഘട്ട സംരക്ഷണ സമിതി എംജിടി ഹാളില്‍ സംഘടിപ്പിച്ച യോഗം തീരുമാനിച്ചു. ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നവരെ സഹായിക്കുന്നതിന് കൊണ്ടുവന്നതാണ് ഭേദഗതിയെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെയാണ് സമിതി പ്രക്ഷോഭം ആരംഭിക്കുന്നത്.

 

യോഗത്തിൽ അരവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വര്‍ഗീസ് വട്ടേക്കാട്ടില്‍, സുലോചന രാമകൃഷ്ണന്‍, പ്രേമലത, കെ. വി. പ്രകാശ്, ഗഫൂര്‍ വെണ്ണിയോട്, ഷിബു കുറുമ്പേമഠം, ഗോകുല്‍ദാസ്, എം.കെ. ഷിബു, രാജേഷ് മുട്ടില്‍, ബഷീര്‍ ആനന്ദ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പി.ജി. മോഹന്‍ദാസ് സ്വാഗതവും നസീമ നന്ദിയും പറഞ്ഞു.

 

സമിതി ഭാരവാഹികളായി പി.ജി. മോഹന്‍ദാസ് (പ്രസിഡന്റ്), ബഷീര്‍ ആനന്ദ് ജോണ്‍ (സെക്രട്ടറി), കെ.വി. പ്രകാശ്, ഷിബു കുറുമ്പേമഠം, ഗഫൂര്‍ വെണ്ണിയോട്, അരവിന്ദന്‍ മാസ്റ്റര്‍, ഷിബു മേപ്പാടി (എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *