June 24, 2026

ഊര്‍ജ്ജ ഉപഭോഗ ഓഡിറ്റിന് തുടക്കമായി

0
20240607 212339rtvmseh
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ : നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിനിന്റെ ഭാഗമായി ഊര്‍ജ്ജ ഉപഭോഗ ഓഡിറ്റിറ്റിന് തുടക്കമായി. ഊര്‍ജ്ജ ഉപഭോഗ ഓഡിറ്റിന്റെ ജില്ലാതല ഉദ്ഘാടനം അമ്പലവയല്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ഹഫ്‌സത്ത് നിര്‍വ്വഹിച്ചു. വേള്‍ഡ് റിസോര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് ഊര്‍ജ്ജ ഉപഭോഗ ഓഡിറ്റ് നടക്കുക. ഗ്രാമപഞ്ചായത്ത് നേരിട്ട് വൈദ്യുതി ബില്ലടക്കുന്ന സ്ഥാപനങ്ങളുടെ സൗരോര്‍ജ്ജ പദ്ധതി സാധ്യത പഠനം, ഊര്‍ജ്ജ കാര്യക്ഷമതയാണ് ഓഡിറ്റിലൂടെ ലക്ഷ്യമിടുന്നത്.

 

കോട്ടത്തറ, എടവക, മീനങ്ങാടി, അമ്പലവയല്‍ ഗ്രാമപഞ്ചായത്തുകളിലാണ് നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ നടപ്പാക്കുന്നത്. നാല് ഗ്രാമപഞ്ചായത്തുകളിലും ഊര്‍ജ്ജ ഓഡിറ്റ് നടക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷമീര്‍ അധ്യക്ഷനായ പരിപാടിയില്‍ നവകേരളം കര്‍മപദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സുരേഷ് ബാബു, വാര്‍ഡ് അംഗങ്ങള്‍, എനര്‍ജി കണ്‍സള്‍ട്ടന്‍സി റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ പി.ഐ അജയന്‍, നവകേരളം കര്‍മപദ്ധതി ആര്‍.പിമാര്‍, ഇന്റേണ്‍സ്, ടെക്‌നിക്കല്‍ അസിസ്റ്റന്റ്, സര്‍വ്വേ വളണ്ടിയര്‍മാര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *