എസ്. എം. പി. എം കെട്ടിടത്തിൻ്റെ കൂദാശയ നിർവ്വഹിച്ചു
മീനങ്ങാടി :പുണ്യ ശ്ലോകനായ ശാമുവേൽ മാർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ സ്മണാർത്ഥം മീനങ്ങാടി മോർ ഏലിയാസ് സ്നേഹഭവനോടനുബന്ധിച്ച് മലബാർ
ഭദ്രാസനം നിർമ്മിച്ച പുതിയ കെട്ടിടത്തിൻ്റെ വിശുദ്ധ കൂദാശയും നാമകരണവും മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നിർവ്വഹിച്ചു.”പൂർവ്വപിതാക്കന്മാരെ ഓർക്കുന്നതും അവരുടെ സ്മരണകൾ നിലനിർത്തുന്നതും അനുഗ്രഹകരമാണ്. മലബാർ ഭദ്രാസനം നിർമ്മിച്ച പുതിയ കെട്ടിടത്തിന് ഭദ്രാസനത്തെ വഴിനടത്തിയ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സീനോസ് തിരുമേനിയുടെ നാമം നൽകിയത് കഷ്ടതയിലും മലബാറിലെ ജനത്തെ വഴിനടത്തിയ പിതാവിന് കാലങ്ങൾക്ക് ശേഷവും ഭദ്രാസനം ഓർക്കുന്നു , ഹൃദയത്തോട് ചേർത്ത് വെക്കുന്നു എന്നതിനാലാണ്. ശ്ലാഘനീയമായ പ്രവർത്തനമാണ് ഭദ്രാസനം നിർവ്വഹിച്ചത് എന്ന് കെട്ടിടം ഉദ്ഘാടനം ചെയ്ത് കൊണ്ട് മലങ്കര മെത്രാപ്പോലീത്ത പറഞ്ഞു .മലബാർ ഭദ്രാസനത്തിൻ്റെ ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സഹ കാർമ്മികത്വം വഹിച്ചു.
വൈദിക ട്രസ്റ്റി ഫാ റോയി കട്ടച്ചിറ, സഭാ സെക്രട്ടറി ജേക്കബ് സി മാത്യു , ഫിനാസ് കോ- ഓർഡിനേറ്റർ ഷിബു, ഗീവർഗ്ഗീസ് തെക്കേക്കര കോർ എപ്പിസ്ക്കോപ്പ,, ഫാദർ ജേക്കബ് മോളത്ത് , മലബാർ ഭദ്രാസന സെക്രട്ടറി ഫാ.ഡോ . മത്തായി അതിരം പുഴയിൽ . ജോയിൻ്റ് സെക്രട്ടറി ബേബി വാളങ്കോട്, വൈദിക സെക്രട്ടറി ഫാദർ ബേസിൽ കരനിലത്ത് . ജെക്സ് സെക്രട്ടറി ജോൺസൺ കൊഴാലിൽ ദദ്രാസനത്തിലെ വൈദികർ, , സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ , കൗൺസിൽ അംഗങ്ങൾ, ഭദ്രാസനത്തിലെ എല്ലാ പള്ളികളിലേയും ട്രസ്റ്റിമാർ സെക്രട്ടറിമാർ എന്നിവർ കൂദാശയിൽ സംബന്ധിച്ചു.




Leave a Reply