November 8, 2026

0.92 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവം: നല്‍കിയയാളെ ദേവര്‍ഷോലയില്‍ നിന്നും ഒത്താശ ചെയ്തയാളെ ബാംഗ്ലൂരില്‍ നിന്നും അറസ്റ്റ് ചെയ്തു 

0
20240607 214216
Merin S
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയ സംഭവത്തില്‍ യുവാക്കള്‍ക്ക് എം.ഡി.എം.എ സ്ഥലത്ത് എത്തിച്ചു നല്‍കിയയാളെയും ഒത്താശ ചെയ്തയാളെയും ബത്തേരി പോലീസ് പിടികൂടി. ബത്തേരി, വാകേരി, തണ്ടപറമ്പില്‍ വീട്ടില്‍, ടി.ആര്‍. അജിത്ത് രാജ്(25), ഗുഡല്ലൂര്‍, എസ്. അഭിജിത്ത്(27) എന്നിവരെയാണ് എസ്.ഐമാരായ സി.എം. സാബു, എ. അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. അജിത്ത് രാജിനെ ബാംഗ്ലൂരില്‍ നിന്നും അഭിജിത്തിനെ ദേവര്‍ഷോലയില്‍ നിന്നുമാണ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്.

04.06.2024 തീയതി ഉച്ചയോടെയാണ് സംഭവം. ബൈക്കില്‍ കടത്തുകയായിരുന്ന .92 ഗ്രാം എംഡിഎംഎയുമായി ബത്തേരി, കോളേരി പുത്തന്‍വീട്ടില്‍ സാജോ ജോയ്(26), കേണിച്ചിറ, വെള്ളകുണ്ട് വീട്ടില്‍ അക്ഷയ്(23) എന്നിവരെയാണ് ബത്തേരി പട്ടര്‍പടി എന്ന സ്ഥലത്തുവെച്ച് പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് എം.ഡി.എം.എ സ്ഥലത്ത് എത്തിച്ചു നല്‍കിയയാളെയും ഒത്താശ ചെയ്തയാളെയും കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നത്. അജിത്തിന് ഗൂഗിള്‍പേ വഴി പണം നല്‍കിയ യുവാക്കള്‍ക്ക് സ്ഥലത്ത് എം.ഡി.എം.എ എത്തിച്ചു നല്‍കിയത് അഭിജിത്താണെന്ന് കണ്ടെത്തി. ഇതിനെതുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. സിവില്‍ പോലീസ് ഓഫിസര്‍മാരായ അജിത്ത്, അനിത്ത്, അജ്മല്‍, നിയാദ്, അനില്‍ ലബ്‌നാസ് എന്നവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *