ഭക്ഷ്യ കമ്മിഷൻ അംഗത്തിൻ്റെ നേതൃത്വത്തിൽ റേഷനരി പിടികൂടിയ സംഭവം; തുടർ നടപടിയായി
മാനന്തവാടി: സിവിൽ സപ്ലൈസ് വിഭാഗം പിടികൂടിയ അരി റേഷൻ അരിയാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. ഉടമക്ക് തിരിച്ച് നൽകാൻ ഉത്തരവ്. ഭക്ഷ്യ കമ്മിഷൻ അംഗത്തിൻ്റെ നേതൃത്വത്തിൽ പിടികൂടിയ അരി റേഷൻ അരിയാണെന്ന് തെളിയിക്കാൻ കഴിയാത്തതിനാലാണ് അരി ഉടമക്ക് വിട്ടു നൽകാൻ ഉത്തരവായത്.
കാട്ടികുളം പനവല്ലി റോഡിലെ കൈരളി സ്റ്റോറിൽ നിന്നും സിവിൽ സപ്ലൈസ് വിഭാഗം പിടികൂടിയ അരിയാണ് ഉടമക്ക് തന്നെ തിരിച്ചു നൽകാൻ ജില്ലാ സപ്ലൈ ഓഫീസർ ഉത്തരവിറക്കിയത്. മെയ് 25നാണ് കൈരളി സ്റ്റേറിൽ നിന്നും 26 കിലോ വീതമുള്ള 25 ചാക്ക് ഫോർട്ടിഫൈഡ് പുഴുക്കലരി
റേഷൻ അരിയാണെന്ന പ്രാഥമിക ബോധ്യത്തിൻ്റെ അടിസ്ഥാനത്തിൽ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസർ , റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പിടിച്ചെടുത്ത് എൻ.എഫ്.എസ്.എ.ഗോഡൗണിലേക്ക് മാറ്റിയത്.
പിന്നീട് പിടികൂടിയ ഫോർട്ടിഫൈഡ് അരികർണ്ണാടക മുതലായ അയൽ സംസ്ഥാനങ്ങളിലെ എഫ്.സി.ഐ.കളിൽ നിന്നും വിവിധ സ്കീമുകൾവഴി ഓപ്പൺ മാർക്കറ്റുകളിൽ വിതരണം നടത്തുന്ന എന്നുള്ളത് കൊണ്ട് പിടിച്ചെടുത്ത അരി റേഷൻ അരിയാണോ എന്ന് ഉറപ്പ് വരുത്തുന്നതിന് നിർവ്വാഹമില്ലെന്ന് ജൂനിയർ മാനേജർ (ക്യു.എ.) റിപ്പോർട്ട്ചെയ്യുകയായിരുന്നു. പൊതുമാർക്കററിൽ വിൽപ്പനക്കായുള്ള ഫോർട്ടിഫൈഡ് പുഴുക്കലരിയാണെന്ന് തെളിയിക്കുന്ന ബില്ലുകൾ ഹാജരാക്കിയാൽ അരി തിരികെ നൽകാൻ ജില്ലാ കലക്ടറും ഉത്തരവിട്ടിരുന്നു.
അന്വേഷണത്തിൽ പിടിച്ചെടുത്തത് റേഷനരി അല്ലാ എന്ന് തെളിഞ്ഞതിനാൽ ജില്ലാ സപ്ലൈ ഓഫീസറുടെ ഉത്തരവിനെ തുടർന്ന് എൻ.എഫ്.എസ്.എ.ഗോഡൗണിൽ സൂക്ഷിച്ച അരി കൈരളി സ്റ്റോർ ഉടമക്ക് തിരിച്ചുനൽകി. വ്യാപാര സ്ഥാപനങ്ങളിൽ സൂക്ഷിച്ച അരി യാതൊരു പരിശോധനയും നടത്താതെ സിവിൽ സപ്ലൈസ് അധികൃതർ റേഷനരി യാണെന്ന നിഗമനത്തിൽ പിടിച്ചെടുക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.




Leave a Reply