വയനാട്ടിൽ റാഗിങ്ങിൻ്റെ പേരിൽ ക്രൂരമർദനം
ബത്തേരി: സ്കൂൾ തുറന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർഥി റാഗിങ്ങിൻ്റെ പേരിൽ ക്രൂരമർദനത്തിനിരയായി. മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥ്(15)നാണ് പരിക്കേറ്റത്. മർദ്ദനത്തിനിടെ കത്രിക കൊണ്ട് കുത്തി, മുഖത്ത് രണ്ട് ഭാഗങ്ങളിലും നെഞ്ചിലും കുത്തി പരിക്കേൽപ്പിച്ചു. ചെവിക്കും സാരമായ പരിക്കുണ്ട്. അമ്പലവയൽ സ്വദേശിയാണ് പരിക്കേറ്റ ശബരിനാഥ്.
പരിചയപ്പെടാൻ എന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ബത്തേരി താലൂക്ക് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ചു ഡിസ്ചാർജ് ചെയ്യാൻ ശ്രമമുണ്ടായതായി പരാതിയുണ്ട്. കുട്ടിക്ക് മതിയായ ചികിത്സ നൽകിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ബത്തേരി പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു.
നാളെ പോലീസ് കേസ് രജിസ്റ്റർ ചെയ്യും.





Leave a Reply