കേരളത്തിന് രണ്ട് മന്ത്രിമാർ; സുരേഷ് ഗോപിയ്ക്ക് പുറമെ ജോർജ് കുര്യനും
ഡൽഹി: മൂന്നാം മോദി സർക്കാരിൽ സുരേഷ് ഗോപിയ്ക്കു പുറമെ മലയാളി ജോർജ് കുര്യനും മന്ത്രി സ്ഥാനത്തേക്ക്. ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനായ ആദ്യ മലയാളി കൂടിയാണ് ഇദ്ദേഹം. പ്രധാനമന്ത്രിയുടെ വസതിയിലെ ചായസൽക്കാരത്തിൽ ജോർജ് കുര്യൻ പങ്കെടുത്തിരുന്നു.
ജനങ്ങളിൽ ആകാംക്ഷ നിലനിർത്തി കൊണ്ടാണ് സുരേഷ് ഗോപി മന്ത്രി സ്ഥാനത്ത് എത്തുന്നത്. അനിശ്ചിതത്വങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ക്ഷണിച്ചതോടെ സുരേഷ് ഗോപി കുടുംബ സമേതം ഡൽഹിയ്ക്ക് പുറപ്പെടുകയായിരുന്നു. പ്രധാനമന്ത്രി പറയുന്നത് എന്തായാലും അനുസരിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.
മോദി മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അമിത്ഷാ, രാജ്‌നാഥ് സിങ്, നിർമലാ സീതാരാമൻ, നിതിൻ ഗഡ്‌കരി തുടങ്ങിയ പ്രമുഖരെ നിലനിർത്തും. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ജോതിരാദിത്യ സിന്ധ്യ, മനോഹർ ലാൽ ഖട്ടർ എന്നിവരും മന്ത്രിമാരാകും. ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ട് മന്ത്രിസ്‌ഥാനങ്ങൾ ലഭിച്ചു. വൈകിട്ട് 7.15-നാണ് സത്യപ്രതിജ്‌ഞ. ചടങ്ങിലേക്ക് കോൺഗ്രസിനും ക്ഷണം ലഭിച്ചിട്ടുണ്ട്. സത്യപ്രതിജ്‌ഞയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി രാവിലെ ഗാന്ധിസമാധിയിലും ദേശീയ യുദ്ധസ്മാരകത്തിലും പുഷ്‌പാർച്ചന നടത്തി.




Leave a Reply