മേപ്പാടി ചൂരല്‍മല റോഡ്: പ്രവൃത്തി പുരോഗമിക്കുന്നു
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍, കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവൃത്തി നടന്ന് കൊണ്ടിരിക്കുന്നതിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് യോഗം ചേര്‍ന്നു.
മേപ്പാടി ചൂരല്‍മല റോഡ് പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഏറ്റെടുത്തതായും, കല്‍പ്പറ്റ-വാരാമ്പറ്റ റോഡ് പ്രവൃത്തിയുടെ ടെര്‍മിനേറ്റ് ചെയ്യുവാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും അന്തിമ തീരുമാനം പ്രൊജക്ട് ഡയറക്ടര്‍ എടുക്കും, കെല്‍ട്രോണ്‍ വളവ് പച്ചിലക്കാട് വരെയുള്ള റോഡിന്റെ ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അസി. എഞ്ചിനീയര്‍, കെ. അര്‍. എഫ്.ബി യോഗത്തെ അറിയിച്ചു. കാവുമന്ദം-മാടക്കുന്ന്-ബാങ്കുകുന്ന് റോഡ് പ്രവൃത്തിയില്‍ 10 കി.മീ. ബി എം പൂര്‍ത്തീകരിച്ചുവെന്നും കള്‍വെര്‍ട്ട് നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, വെള്ളമുണ്ട – വാരാമ്പറ്റ – പന്തിപ്പൊയില്‍ -പടിഞ്ഞാറത്തറ റോഡ് പ്രവൃത്തിയില്‍ ബി എം പൂര്‍ത്തീകരിച്ചുവെന്നും കള്‍വെര്‍ട്ട് നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും, ചെന്നലോട്- ഊട്ടുപാറ റോഡ് പ്രവൃത്തിയില്‍ 11 കി.മീ. ബി എം പൂര്‍ത്തീകരിച്ചുവെന്നും അസി. എഞ്ചിനീയര്‍, ദേശീയപാത കല്‍പ്പറ്റ സെക്ഷന്‍ യോഗത്തെ അറിയിച്ചു.
യോഗത്തില്‍ വിവിധ വകുപ്പ് തല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാർ, ഓവര്‍സിയര്‍മാർ, എസ് എഫ് ഒ, അസിസ്റ്റന്റ് എഞ്ചിനീയര്‍മാർ, റേഞ്ച് ഓഫീസേഴ്സ് എന്നിവർ പങ്കെടുത്തു.





Leave a Reply