June 13, 2026

അര്‍ബന്‍ ബാങ്ക് വിദേശ തൊഴില്‍ വായ്പ നൽകുന്നു 

0
Img 20240610 Wa03192
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ . സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് വിദേശ തൊഴില്‍ വായ്പ ഇനത്തില്‍ 15 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്ന് ബാങ്ക് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ ഇനത്തില്‍ 17 കോടിയുടെ വായ്പ നല്‍കാനാണ് പദ്ധതി.

 

36 മാസ ഗഡുക്കളായി വായ്പ തിരിച്ചടക്കണം. കൂടാതെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ സംഘം ജീവനക്കാര്‍ക്ക് വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വായ്പ പദ്ധതി ആരംഭിച്ചു.

ഈ വര്‍ഷം ജൂണ്‍ ഒന്ന് മുതല്‍ ബാങ്ക് നല്‍കുന്ന വായ്പകളുടെ പലിശ ഒരു ശതമാനം കുറച്ചതായും അവര്‍ പറഞ്ഞു.

 

ബാങ്ക് മെമ്പര്‍മാരുടെ മക്കളില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വ്യാഴാഴ്ച നടക്കുന്ന ചടങ്ങില്‍ ആദരിക്കും. അതോടൊപ്പം ബാങ്കില്‍ യുപിഐ സംവിധാനവും ആരംഭിച്ചതായും ചെയര്‍മാന്‍ ഡി പി രാജശേഖരന്‍, ഒ ടി മനോജ്, വി ജെ തോമസ്, ബിന്ദു സുധീര്‍ബാബു, കെ കെ നാരായണന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *