May 2, 2026

കെ എസ് കെ ടി യു ജില്ലാ സമ്മേളനം: കമ്മറ്റി രൂപീകരണ യോഗം നടത്തി

0
Img 20240613 Wa00712
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെങ്ങപ്പള്ളി: ജൂലൈ 8, 9 തീയതികളിൽ വെങ്ങപ്പള്ളിയിൽ വെച്ച് നടത്തപ്പെടുന്ന കെ എസ് കെ ടി യു ജില്ലാ സമ്മേളനത്തിനുള്ള സംഘാടന സമിതി രൂപീകരണ യോഗം ചേർന്നു. പിണങ്ങോട് അബൂബക്കർ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗം സി ഐ ടി യു സംസ്ഥാനകമ്മറ്റി അംഗം പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു.

 

കെ എസ് കെ ടി യു സംസ്ഥാനകമ്മറ്റി അംഗങ്ങളായ സി കെ ശശീന്ദ്രൻ, സീതാബാലൻ, സുരേഷ്, താളൂർ ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, പി കെ എസ് സെക്രട്ടറി കെ സുഗതൻ, സി ഐ ടി യു ജില്ലാ കമ്മറ്റി അംഗങ്ങൾ ആയ എം മധു ,എം സൈദ്, ഗ്രാമപഞ്ചായത് പ്രസിഡന്റ് രേണുക എംഡി സെബാസ്റ്റിയൻ, വി ബാവ, വി വി രാജൻ തുടങ്ങിയവർ സംസാരിച്ചു. കെ ഷമീർ അധ്യക്ഷത വഹിച്ചു വി എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും പി എം നാസർ നന്ദിയും രേഖപ്പെടുത്തി.

 

ഭാരവാഹികളായി സി കെ ശശീന്ദ്രൻ, സീത ബാലൻ, സുരേഷ്, താളൂർ കെ ഷമീർ രക്ഷാധികാരികൾ. എം മധു ചെയർമാൻ, യൂ വേണുഗോപാൽ, ജംഷീർ, രേണുക വൈസ് ചെയർമാൻമാർ. വി എൻ ഉണ്ണിക്കൃഷ്ണൻ കൺവീനർ. സജേഷ്, സുരേഷ്, സാന്ദ്ര ജോയിന്റ് കൺവീനർമാർ. പി എം നാസർ ട്രഷറർ ആയും സ്ഥാനമേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *