June 3, 2026

ലഹരി വേട്ട; ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

0
Img 20240615 Wa00772
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: വെണ്ണിയോട് വാളൽ പുതുശേരിക്കുന്ന് കോളനിക്കു സമീപമുള്ള ആൾ താമസമില്ലാത്ത വീട്ടിൽ നിന്നും 2400 പായ്ക്കറ്റ് നിരോധിത ലഹരി വസ്തു പിടിച്ചെടുത്തു. വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വില വരുന്ന ലഹരി വസ്തുക്കൾ ആണ് പിടിച്ചെടുത്തത്.

രഹസ്യ വിവരത്തെ തുടർന്ന് കമ്പളക്കാട് സബ് ഇൻസ്പെക്ടർമാരായ സൂരജ്, റോയി, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സുനിൽകുമാർ എം.എൻ, എ.എസ്.ഐ ആനന്ദൻ എന്നിവർ അടങ്ങുന്ന സംഘം നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ച നിലയിലുള്ള പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *