November 8, 2026

പ്രതിഷേധ സംഗമം നടത്തി

0
Img 20240615 Wa00902
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ : പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയുടെ നവീകരണ പ്രവൃത്തികൾക്ക് തടസ്സമായി നിലക്കൊള്ളുന്ന ജലസേചന വകുപ്പിന്റെ മതിൽ പൊളിച്ചു നീക്കുന്നതിൽ അധികാരികൾ കാണിക്കുന്ന മെല്ലേ പോക്ക് നയത്തിൽ പ്രതിഷേധിച്ച് ജനകീയ കർമ്മ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 

പാതയുടെ നവീകരണ പ്രവൃത്തികൾ ടൗണിലേക്ക് പ്രവേശിക്കാതെ നിലച്ചിരിക്കുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ജനപ്രതിനിധികളും , രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ പുലർത്തുന്നത് മെല്ലേ പോക്ക് നയമാണ്. കഴിഞ്ഞ വർഷം ഇവിടെയെത്തിയ വകുപ്പുമന്ത്രി മതിൽ പൊളിച്ചു നീക്കാൻ ഉത്തരവിട്ടുവെങ്കിലും ഇതുവരെ നടപ്പിലായില്ല.

 

നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോവുന്ന ഇവിടം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുമ്പോഴും വ്യാപാരികളടക്കമുള്ളർ മൗനത്തിലാണ്. ഇനിയും സ്ഥിതി തുടർന്നാൽ വഴി തടയുന്നതടക്കമുള്ള സമരങ്ങൾക്ക് കർമ്മ സമിതി നേതൃത്വം നൽകും. ജനകീയ കർമ്മ സമിതി കോഡിനേറ്റർ കമൽ ജോസഫ് ഉദ്ഘാടനം ചെയ്തു.

 

ബിനു ഞെർലേരി, നാസർ പി കെ, ആലിക്കുട്ടി സി കെ, സാജൻ തുണ്ടിയിൽ, നാസർ കൈപ്രവൻ, ബെന്നി മാണിക്കത്ത്, അബ്ദുൾ അസീസ്, മത്തച്ചൻ പുന്നക്കാക്കുഴി, കണ്ടിയൻ അന്ത്രു, തങ്കച്ചൻ നടയ്ക്കൽ, മാത്യു തെന്നിട്ടാംമാക്കിൽ, എ.സി അബ്ദുള്ള, നാസർ സി നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *