September 24, 2026

പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ്; നിർമാണസാധ്യതാപരിശോധനക്ക് സംസ്ഥാനസർക്കാരിന്റെ ഭരണാനുമതി

0
Img 20240615 Wa01522
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപറ്റ: വയനാട്ടിലേക്ക് ചുരമില്ലാതെയുള്ള ബദൽപ്പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡിൻ്റെ നിർമാണസാധ്യതാപരിശോധനക്ക് സംസ്ഥാനസർക്കാരിന്റെ ഭരണാനുമതി. റോഡ് നിർമാണത്തിന്റെ സാധ്യത കണ്ടെത്തുന്നതിനുള്ള പരിശോധനാ നടപടികൾക്ക് 1.50 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്.

 

വയനാട്ടിലേക്ക് കുരുക്കിൽപ്പെടാതെയും ചുരമില്ലാതെയും എളുപ്പത്തിലെത്തുക എന്നത് കാൽനൂറ്റാണ്ടായുള്ള ജനതയുടെ സ്വപ്നമാണ്. കോഴിക്കോട്, വയനാട് ജില്ലകളിലായി 28.83 കിലോ മീറ്റർ ദൂരമുള്ള -പടിഞ്ഞാറത്തറ ചുരമില്ലാ ബാൽപ്പാത. ഇതിൽ 10.61 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 18.22 കിലോമീറ്റർ വയനാ ട് ജില്ലയിലുമാണ്.

 

വനമേഖലയിലൂടെയുള്ള പാതയായതിനാൽ 25 വർഷമായി സാങ്കേതികക്കുരുകളിൽപ്പെട്ട് മുടങ്ങിക്കിടക്കുകയാണ് ഈ റോഡിൻ്റെ നിർമാണം. പുറമില്ലാതെയുള്ള ഈ ബാൽപ്പാത യാഥാർഥ്യമായാൽ മലയോരത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായി അതുമാറൂം. ദൂരംകുറഞ്ഞതും വനഭൂമി ഏറ്റവുംകുറവ് ഏറ്റെടുത്താൽ മതി എന്നതുമാണ് പാതയുടെ സവിശേഷത. പാതയുടെ ആകെയുള്ള 28.83 കിലോ മീറ്ററിൽ 12940 കിലോമീറ്റർ നിക്ഷിപ്ത വനഭൂമിയാണ്.

 

നേരത്തേ ബദൽറോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം നടന്നുവെങ്കിലും പൂഴിത്തോട് ഭാഗത്തും പടിഞ്ഞാറത്തറ ഭാഗത്തും വനാതിർത്തിവരെ റോഡ് പുന:നിർമാണം പൂർത്തിയാക്കിയതോടെ നിർമാണം വീണ്ടും നിലച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *