പണിമുടക്ക് പിൻവലിച്ചു
കൽപ്പറ്റ: മാനന്തവാടി-പടിഞ്ഞാറത്തറ-കൽപ്പറ്റ റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന പണിമുടക്ക് പിൻവലിച്ചു. കൽപ്പറ്റ ഡിവൈഎസ്പിയുമായി ബസ് ഉടമകളും, തൊഴിലാളി സംഘടനാ നേതാക്കളും നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്.
ബസ് തൊഴിലാളികൾക്ക് ജോലി സംരക്ഷണം ഉറപ്പുവരുത്തും, ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് തൊഴിലാളികൾ നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കും തുടങ്ങിയ ഉറപ്പുകൾ ഡിവൈഎസ്പി യിൽ നിന്നും ലഭിച്ചതിനാലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് തൊഴിലാളി നേതാക്കൾ പറഞ്ഞു.
കൂടാതെ സർവ്വീസുകളും, റൂട്ടുകളും സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമോ പരാതികളോ ഉളളവർ ബസ് തടയുകയോ, നിയമം കയ്യിലെടുക്കുകയോ ചെയ്യാതെ മോട്ടോർ വാഹന വകുപ്പിൽ പരാതി നൽകി നടപടികൾ സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം അത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും ഡിവൈഎസ്പി ഉറപ്പ് നൽകിയതായും സംഘടനാ നേതാക്കൾ പറഞ്ഞു.




Leave a Reply