ഗോത്രവർഗ്ഗക്കാർക്ക് ആരോഗ്യ അന്തരീക്ഷം സൃഷ്ടിക്കാൻ കൂടുതൽ പദ്ധതികൾ -മന്ത്രി എ കെ ശശീന്ദ്രൻ
കൽപ്പറ്റ: ഗോത്രവർഗക്കാരുടെ ജീവിതം സംരക്ഷിക്കുന്ന ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി ഇ.കെ ശശീന്ദ്രൻ. ഈ സംസ്ഥാനത്തിന് നബാർഡ് 25 കോടി അനുവദിച്ച കൃഷി- വനം വകുപ്പുകൾ ചേർന്ന് പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി വിഹിതത്തിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കും. പദ്ധതിയിൽ കൂടുതൽ തുക ജില്ലക്ക് വകയിരുത്തിയതായും മന്ത്രി വ്യക്തമാക്കി. മുത്തങ്ങ ഗവ എൽ.പി സ്കൂളിൽ വനാശ്രിത വിഭാഗക്കാർക്കുള്ള സ്നേഹ ഹസ്തം മെഡിക്കൽ ക്യാമ്പിൻ്റെ ജില്ലാതല ഉദ്ഘാടനവും വനശ്രീ ഉത്പന്നങ്ങളുടെ ഓൺലൈൻ വിൽപനയും നിർവഹിച്ച് മന്ത്രി സംസാരിക്കുകയായിരുന്നു.
സംസ്ഥാനത്ത് നൂറ് മേഖലകൾ തിരഞ്ഞെടുത്ത ക്യാമ്പുകൾ സംഘടിപ്പിക്കുകയാണ് ഇതിനോടകം 126 ക്യാമ്പുകൾ പൂർത്തിയാക്കി. ഗോത്ര വിഭാഗത്തിൻ്റെ ശാരീരിക-മാനസിക ആരോഗ്യം ശരിയായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ക്യാമ്പ് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.




Leave a Reply