സഹായ ധനത്തിനുള്ള അപേക്ഷ നേരിട്ട് സ്വീകരിക്കണം
പുല്പള്ളി: വരള്‍ച്ചമൂലം കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായത്തിനുള്ള അപേക്ഷകള്‍ കൃഷിഭവനുകള്‍ വഴി നേരിട്ട് സ്വീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് കടുപ്പില്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എല്‍. പൗലോസ് മുഖ്യപ്രഭാഷണം നടത്തി.
ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ അഡ്വ: പി.ഡി. സജി, ബീന ജോസ്, മഹിള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply