വിശ്വാസികൾ ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും ജീവിതം മാതൃകയാക്കണം; അബ്ദുൽ അസീസ് വയനാട്
പനമരം: പുതിയ കാലഘട്ടത്തിൽ വിശ്വാസികൾക്ക് വേണ്ടത് ഇബ്രാഹിമിന്റെയും ഇസ്‌മായിലിന്റെയും പാത പിന്തുടർന്ന് മാതൃകജീവിതം നയിക്കലാണെന്ന് പനമരത്ത് നടന്ന ഈദ് ഗാഹിൽ വിശ്വാസികളോട് അബ്‌ദുൽ അസീസ് വയനാട് ആഹ്വാനം ചെയ്തു. ഏത് പ്രതിസന്ധികളെയും മറികടക്കാൻ വിശ്വാസികൾക്ക് കഴിയും. യഥാർത്ഥ വിശ്വാസികളാകാൻ ഒരോരുത്തരും ശ്രമിക്കണമെന്ന് കുടി അദ്ദേഹം പറഞ്ഞു.
ഗസ്സയിലെ മനുഷ്യർ നേരിടുന്ന ദാരുണമായ അവസ്ഥയെ കുറിച്ചു പറയുകയും അവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. പനമരം ഫിറ്റ്കാസ ടർഫിൽ നടന്ന ഈദ്ഗാഹ്ല് നൂറ്ക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. തുടർന്നു എസ്.ഐ.ഒ യുടെ നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരിപാടികൾക്ക് അബ്‌ദുൽ സലാം .യു, തെൻവീർ എം എ, സലീം തട്ടാൻങ്കണ്ടി, ബഷീർ ചങ്ങാടക്കടവ്,ഷാനവാസ് പി അബ്ദുൽ നാസർ.സ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.





Leave a Reply