കാട്ടാന ശല്യം: നടുക്കം മാറാതെ ജോയി
പുൽപ്പള്ളി: നടപ്പാതയിൽ കാട്ടാനയെ കണ്ട് നടുക്കം മാറാതെ ജോയി. പുൽപ്പള്ളി മരക്കാവ് സെന്റ് തോമസ് പള്ളിയിലെ ശുശ്രൂഷിയാണ് ജോയ്. പതിവുപോലെ പുലർച്ചെ വീട്ടിൽ നിന്നും പള്ളിയിലേക്ക് ഇറങ്ങിയപ്പോഴാണ് ജോയി സമീപത്ത് നിന്നും ചെറിയ ശബ്ദങ്ങൾ കേട്ടത്. ആനയാണ് സമീപത്ത് നിൽക്കുന്നതെന്ന് മനസ്സിലായപ്പോൾ നിമിഷനേരത്തേക്ക് ജോയി ഞെട്ടി.
എന്താണെങ്കിലും ഒറ്റയാൻ പെട്ടെന്ന് തിരിഞ്ഞ് സമീപത്തെ കൃഷിയിടത്തിലേക്ക് മാറി. ജോയിയുടെ കൃഷിയിടത്തിലും ഒറ്റയാൻ വലിയ കൃഷിനാശം വരുത്തിയിട്ടുണ്ട്.





Leave a Reply