830 ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
പുൽപ്പള്ളി : പടിഞ്ഞാറത്തറ, വെള്ളച്ചാൽ, പുത്തൻപുര വീട്ടിൽ പി. മമ്മൂട്ടി (45) യെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയോടെ പുൽപള്ളി ടൗണിൽ ആനപ്പാറ റോഡിലെ ജോസ് തിയേറ്ററിനു പരിസരത്തു വച്ചാണ് ഇയാൾ പിടിയിലാവുന്നത്. പോലീസിനെ കണ്ട് പരിഭ്രമിച്ച ഇയാളെ ദേഹ പരിശോധന നടത്തിയതിൽ അരയിൽ കറുത്ത കവറിൽ തിരുകി വച്ച നിലയിൽ 830 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.
പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എച്ച്. ഷാജഹാൻ, എ. എസ്. ഐ ഫിലിപ്പ്, സിവിൽ പോലീസ് ഓഫീസർ സബിൻ ശശി എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.




Leave a Reply