നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കൻ വയനാട് പോലീസിന്റെ പിടിയിൽ
*പിടിയിലായത് വാട്ടര്‍മീറ്റര്‍ കബീര്‍ എന്നറിയപ്പെടുന്ന അബ്ദുള്‍ കബീര്‍
കല്‍പ്പറ്റ: സംസ്ഥാനത്തെ നിരവധി മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌കനെ വയനാട് പോലീസ് പിടികൂടി. മഞ്ചേരി, ചരണി, മേലതിൽ വീട്ടിൽ, (തമിഴ്‌നാട് ഗൂഡല്ലൂര്‍ ബിദര്‍ക്കാട് മേലേത്ത് വീട്ടില്‍ നിലവിൽ താമസക്കാരനായ) വാട്ടര്‍മീറ്റര്‍ കബീര്‍ എന്ന അബ്ദുള്‍ കബീര്‍ (55) നെയാണ് കല്‍പ്പറ്റ എസ്.ഐ ടി. അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജനുവരിയില്‍ കല്‍പ്പറ്റയിലെ ഒരു സ്ഥാപനത്തില്‍ വാതില്‍ പൊളിച്ച് അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസ് കൃത്യമായ അന്വേഷണം നടത്തി വരുകയായിരുന്നു.
ജൂൺ 19-ന് രാത്രിയോടെ സംശയാസ്പദമായ രീതിയില്‍ ബത്തേരി ടൗണില്‍ കണ്ട ഇയാളെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കല്‍പ്പറ്റ പോലീസിന് കൈമാറുകയുമായിരുന്നു.
ഇയാള്‍ക്ക് വയനാട് ജില്ലയില്‍ കല്‍പ്പറ്റ, മീനങ്ങാടി സ്‌റ്റേഷനുകളിലും, കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, കുന്നമംഗലം, കസബ, ടൗണ്‍, ചേവായൂര്‍, ഫറോക്ക് സ്‌റ്റേഷനുകളിലും, മലപ്പുറം ജില്ലയില്‍ കോട്ടക്കല്‍ സ്‌റ്റേഷനുകളിലും മോഷണകേസുകളുണ്ട്.
ജനുവരി 28-ന് രാത്രിയാണ് സംഭവം. അമൃത് ഡ്രൈഫ്രൂട്ട്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. പിറക് വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്ഥാപനത്തിനകത്തെ ഫെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 29000 രൂപയും, 2800 രൂപ വില വരുന്ന മോഡവുമാണ് കവര്‍ന്നത്.
Leave a Reply